Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports Minister

Kozhikode

കേ​ര​ള​ത്തിന്‍റെ കാ​യി​ക​താ​ര​ങ്ങ​ൾ നി​രാ​ശ​പ്പെ​ടേ​ണ്ടിവ​രി​ല്ല: കാ​യി​ക മ​ന്ത്രി

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​നാ​യി മെ​ഡ​ൽ നേ​ടു​ന്ന കാ​യി​ക​താ​ര​ങ്ങ​ൾ നി​രാ​ശ​പ്പെ​ടേ​ണ്ടി വ​രി​ല്ലെ​ന്നും കാ​യി​ക​താ​ര​ങ്ങ​ൾ​ക്കൊ​പ്പം സ​ർ​ക്കാ​ർ ശ​ക്ത​മാ​യി നി​ല​കൊ​ള്ളു​മെ​ന്നും കാ​യി​ക-​യു​വ​ജ​ന​കാ​ര്യ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് പ​റ​ഞ്ഞു. 68-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി. ക്യാ​മ്പ​സി​ന് സ​മീ​പ​ത്തെ ചി​ന്മ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.​

കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മെ​ഡ​ൽ നേ​ടു​ന്ന താ​ര​ങ്ങ​ൾ​ക്കു​ള്ള പാ​രി​തോ​ഷി​കം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​ത്. മെ​ഡ​ൽ നേ​ടി തി​രി​ച്ചെ​ത്തു​മ്പോ​ൾ ത​ന്നെ പാ​രി​തോ​ഷി​കം ന​ൽ​കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഷൂ​ട്ടി​ങ്ങി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ തി​രു​വ​മ്പാ​ടി സ്വ​ദേ​ശി വി​ദ​ർ​ശ വി​നോ​ദി​ന് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ന്ന​തി​നാ​യി കാ​യി​ക വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി​ക്ക് ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ദേ​ശീ​യ ക​ള​രി​പ്പ​യ​റ്റ് അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്രൊ​പ്പോ​സ​ൽ കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​ണെ​ങ്കി​ൽ അ​ക്കാ​ദ​മി മ​ല​ബാ​ർ മേ​ഖ​ല​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 2036ലെ ​ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യ്ക്കാ​യി മെ​ഡ​ൽ നേ​ടു​ന്ന കാ​യി​ക​താ​ര​ങ്ങ​ളി​ൽ പ​ല​രും ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലൂ​ടെ വ​ള​ർ​ന്നു​വ​രു​ന്ന​വ​രാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ 31ന് ​ജി.​വി.​രാ​ജ​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്പോ​ർ​ട്സ് അ​വാ​ർ​ഡ് നൈ​റ്റി​ൽ കേ​ര​ള​ത്തി​നാ​യി മെ​ഡ​ൽ നേ​ടി​യ കാ​യി​ക​താ​ര​ങ്ങ​ളെ ആ​ദ​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.​ച​ട​ങ്ങി​ന് ശേ​ഷം സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്ക് വേ​ദി​യാ​കു​ന്ന എ​ൻ​ഐ​ടി. ക്യാ​മ്പ​സി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എം.​എ. റ​സാ​ഖ് എം​എ​ൽ​എ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. അ​ഭി​ജി​ത്ത് എം​എ​ൽ​എ. മു​ഖ്യാ​തി​ഥി​യാ​യി. സം​സ്ഥാ​ന ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച തീ​ർ​ത്ഥ പ്ര​ശോ​ഭി​നെ ച​ട​ങ്ങി​ൽ മ​ന്ത്രി അ​നു​മോ​ദി​ച്ചു.

 

 

Latest News

Corehub Up